2011 മേയ് 23, തിങ്കളാഴ്‌ച

മംഗളാശംസകള്‍


പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് ഒരായിരം മംഗളാശംസകള്‍. ഇനിയുള്ള ഓരോ ദിവസവും കഴിഞ്ഞ ദിവസത്തെക്കാള്‍ മനോഹരമായിരിക്കട്ടെ..

2011 ഏപ്രിൽ 7, വ്യാഴാഴ്‌ച

സമാന്തരങ്ങൾ


ജീവിതത്തിന്റെ പാത എത്ര പിന്നിട്ടാലും എന്റെ അരികിൽ കൈയ്യത്തും ദൂരത്ത് നീയുണ്ടാവും...
തമ്മിലുള്ള അകലത്തിനു സ്നേഹമെന്ന പേരു കൊടുത്ത് ആ സ്നേഹത്തെ നെഞ്ചോട് ചേർത്ത് പിടിച്ച് നടക്കാം കൂട്ടുകാരാ ഇനിയും ഒത്തിരി ദൂരം....

2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

പുകയുന്ന ജീവിതം


മുമ്പിൽ ഭക്ഷണം വെച്ചിട്ടും സ്വന്തം വിശപ്പിന്റെ വിളി കേൾക്കാൻ കഴിയാത്തവർക്ക് വേണ്ടി....

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

മൊളകാ


അസ്തമയത്തിന്റെ ചെഞ്ചായം പൂശി നിൽക്കുന്ന ആകാശം..
സൂര്യതാപമേറ്റ് കിടന്ന കരയെ തണുപ്പിക്കാൻ വീശുന്ന കടൽക്കാറ്റ്...
ജീവിതത്തിന്റെ അർത്ഥങ്ങളും അർത്ഥവ്യത്യാസങ്ങളും പങ്കു വെക്കാൻ കൂടെ ഒരു കൂട്ടുകാരൻ..
നാവിനു ചെറിയ എരിവിന്റെ രസമേകാൻ കൈയ്യിൽ ഒരു പ്ലേറ്റ് മൊളകാബജ്ജി...
ഒരു മനോഹര സായാഹ്നത്തിന്റെ ഓർമ്മകൾ...

2011 ജനുവരി 20, വ്യാഴാഴ്‌ച

കരയിലേക്ക് ഒരു കടൽ ദൂരം

“ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്..... എന്റെ ഞാനെന്ന ഭാ‍വം..” - ഒരേ കടൽ.

2010 നവംബർ 23, ചൊവ്വാഴ്ച

മോഷൻ ബ്ലർ

അമ്രിത് സറിലെ ഗോൾഡൻ ടെമ്പിൾ ഒന്നു മോഷൻ ബ്ലറിയപ്പോൾ...

2010 നവംബർ 9, ചൊവ്വാഴ്ച

നഷ്ടപ്പെടുന്ന സ്വർഗ്ഗം


ഭൂമിയിലെ സ്വർഗ്ഗം...
ഹിമവാൻ കാവൽ നിൽക്കുന്ന, ഭാരതാംബയുടെ കിരീടത്തിലെ അമൂല്യ രത്നം..
ഇന്ന് രാഷ്ട്രീയവും, ഭീകരവാദവും, മതമൌലികവാദവും എല്ലാം കാരണം നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ കശ്മീർ...

2010 നവംബർ 3, ബുധനാഴ്‌ച

ഫ്ലോറ


2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഒരു പാനിങ്ങ് പരീക്ഷണം


വാഗാ അതിർത്തിയിൽ എന്നും വൈകുന്നേരം നടത്തുന്ന ഫ്ലാഗ് സെറിമണിയിൽ നിന്ന്

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

ചങ്ക് പറിച്ച് കാണിച്ചാൽ..


2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച

പൂക്കൾ മഞ്ഞ..

കുഞ്ഞുപൂക്കളോട് ക്യാമറ കുശലം പറഞ്ഞപ്പോൾ...

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

അസ്തമയക്കാഴ്ച്ച

അസ്തമയ സൂര്യനോട് “എന്നാ നാളെ രാവിലെ കാണാം” എന്ന് പറഞ്ഞ് ഉറക്കത്തിനൊരുങ്ങുന്ന ഒരു ആലില..

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

ജയ്സാൽമർ

സുവർണ്ണ നഗരി എന്നറിയപ്പെടുന്ന ജയ്സാൽമറിലെ കോട്ടയുടെ ഒരു വിദൂര ദൃശ്യം....

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ഇടനാഴി


ജയ്സാൽമർ കോട്ടക്കകത്തെ ഒരു ജൈൻ അമ്പലത്തിൽ നിന്ന് എന്റെ ക്യാമറയിലേക്ക് കയറിയത്..

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

സ്വാതന്ത്ര്യം

ഭാ

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു ഇന്ന് 63 വയസ്സ്....
ജന്മാവകാശമായി നാം കരുതുന്ന ഈ സ്വാതന്ത്ര്യത്തിനു വേണ്ടി ബലി അർപ്പിക്കപെട്ട ജീവിതങ്ങളെ സ്മരിക്കാൻ ഇന്ന് ഒരു നിമിഷം മാറ്റിവെച്ചുകൂടേ?

2010 ഓഗസ്റ്റ് 3, ചൊവ്വാഴ്ച

വഴിവിളക്കുകൾ

ജീവിതത്തിൽ പലപ്പോഴും കട്ട പിടിച്ച ഇരുട്ടിൽ എനിക്ക് വെളിച്ചം തന്ന എന്റെ വഴിവിളക്കുകൾക്ക്....എന്റെ സുഹൃത്തുക്കൾക്ക്....

2010 ജൂലൈ 19, തിങ്കളാഴ്‌ച

സൌഹൃദം


കാലത്തിന്റെ ചിതൽ പൊള്ളയാക്കാത്ത സൌഹൃദങ്ങൾക്ക്.....

2010 ജൂലൈ 3, ശനിയാഴ്‌ച

തനിച്ച്

ഒരു കൂട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്....

2010 ജൂൺ 15, ചൊവ്വാഴ്ച

ശൂന്യത

നെഞ്ചോട് ചേർത്ത് പിടിച്ചത് നഷ്ടമാവുമ്പോൾ ജീവിതം വെറും ശൂന്യമായൊരു ചട്ടകൂട്.....

2010 ജൂൺ 3, വ്യാഴാഴ്‌ച

നക്ഷത്രങ്ങൾ വരച്ചത്..



Star Trails: ചിത്രത്തിൽ ആകാശത്ത് കാണുന്ന വരകൾ നക്ഷത്രങ്ങൾ വരച്ചതാണ്...നക്ഷത്രങ്ങളുടെ വെളിച്ചവും, ഭൂമിയുടെ കറക്കവും കൂടി ആകുമ്പോ ഇങ്ങനെ വരും.....ചിത്രങ്ങളുടെ എക്സ്പ്പോഷർ എതാണ്ട് 1000 സെകണ്ട് ആണ്....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP