ആ വിളിയും കാത്ത്..
പൊള്ളുന്ന വെയിലത്ത് നടന്നലഞ്ഞു വന്ന നിനക്ക് ഞാൻ തണൽ നൽകി...
അതാണോ ഞാൻ ചെയ്ത തെറ്റ്?
എന്റെ പഴങ്ങൾ നിന്റെ വിശപ്പ് തീർക്കാനായി നീ ഉപയോഗിച്ചില്ല...
പകരം പാകമാവാത്തത് പോലും പറിച്ച് വിറ്റ് നീ നിന്റെ കീശ വീർപ്പിച്ചു
എന്റെ ശാഖകളിൽ ഊഞ്ഞാലാടാനെത്തുന്ന കുഞ്ഞുങ്ങളെ കാത്ത് ഞാനിരുന്നു
ആ ശാഖകൾ അറത്ത് നീ നിന്റെ വീടിന് ജനലും വാതിലുമാക്കി....
ഭൂമി ഉണങ്ങിത്തുടങ്ങിയപ്പോൾ ഒരിറ്റ് വെള്ളത്തിനായുള്ള എന്റെ രോദനം നീ കേട്ടില്ല
തട്ടിപ്പറിച്ച് മാത്രം പരിചയമുള്ള നിനക്ക് കൊടുക്കാൻ എങ്ങനെ തോന്നും?
മനുഷ്യനു വേണ്ടാതായ എന്നെ ദൈവം എങ്കിലും വിളിക്കുമെന്ന് ഞാൻ വിശ്വസിച്ചു..
കാത്തിരിപ്പ് നീളുന്തോറും ആ വിശ്വാസവും ക്ഷയിക്കുന്നു.....
6 അഭിപ്രായങ്ങൾ:
നിമിഷാര്‍ദ്ധം അല്ലെ?
dear venu,
beautiful lines which show how selfish man is!
each one should know,''MARAM ORU VARAM!
GOOD JOB!
http//anupama-sincerlyyours.blogspot.com
sasneham,
anu
കമന്റിനു നന്ദി അനു...
വേണു,
ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു, വരികളും. ഇത് എവിടെയാണ് ലൊക്കേഷന്‍...?
ഏകലവ്യൻ, അഭിപ്രായത്തിനു നന്ദി…
ഇതു സേലത്തിനടുത്തുള്ള കള്ളക്കുറിച്ചി ടൌണിൽ നിന്നും എതാണ്ട് 35 കി.മി….ഗോമുഖി ഡാം…ഇപ്പൊ അതിൽ വെള്ളമൊന്നുമില്ല….വറ്റിവരണ്ട് കിടക്കുന്നു…
ജിറാഫ് മരം... :)
good one!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ