2009, മേയ് 21, വ്യാഴാഴ്‌ച

പൂവായി വിരിയാൻ...

ഒരു മൊട്ടായി ഞാൻ കാത്തിരിക്കുന്നു....
ഒരു പൂവായി വിരിയാൻ....
എന്റെ പരിമളം ഈ ലോകത്തിനു നൽകാൻ...
അതിലൂടെ ഈ ലോകത്തെ ഒരൽ‌പ്പം കൂടി സുന്ദരമാക്കാൻ....
വഴിപോക്കർ എന്നെ കണ്ട് അവരുടെ വിഷമങ്ങൾ നിമിഷനേരമെങ്കിലും മറന്നാൽ...
എന്തിന്റെയൊക്കെയോ പുറകേ ലക്ഷ്യമില്ലാതെ ഓടുന്നവർ ഞൊടിയിട നേരമെങ്കിലും എന്നെ കണ്ടൊന്നു നിന്നാൽ...
നൈമിഷികമായ ഈ ജീവിതം സഫലമെന്നു കരുതി എനിക്കു കണ്ണടയ്ക്കാം....
ഒരു മൊട്ടായി ഞാൻ കാത്തിരിക്കുന്നു...
ഒരു പൂവായി വിരിയാൻ....വായനാട് സൂചിപ്പാറ വെള്ളചാട്ടത്തിനു സമീപം കണ്ടത്

13 അഭിപ്രായങ്ങൾ:

brahmadarsan 2009, മേയ് 21 3:20 PM  

ഓരൊ പൂ വിരിയുമ്പോഴും
നന്മയാണ് വിരിയുന്നത്!
നല്ല ചിന്തയ്ക്കു നന്ദി.

anupama 2009, മേയ് 21 3:28 PM  

DEAR VENU,
okey-i stopped to enjoy this beautifl bud!ee peraya mottinum mazhathullikkum enthoru soundrayam!
the life is fulfilled!
happy photography!
sasneham,
anu

The Eye 2009, മേയ് 21 4:26 PM  

Oru mazhathulli kammal..!

Good Pic...

പ്രിയ ഉണ്ണികൃഷ്ണന്‍ 2009, മേയ് 21 9:09 PM  

മനോഹരം

Typist | എഴുത്തുകാരി 2009, മേയ് 22 9:47 AM  

പൂവായി വിരിയാനുള്ള തപസ്സു്.

അരുണ്‍ കായംകുളം 2009, മേയ് 22 11:19 AM  

അടിപൊളി

വേണു 2009, മേയ് 22 12:05 PM  

കമന്റിനു നന്ദി ബ്രഹ്മദർശൻ...

അനു, The Eye,ഇതു ശരിക്കും മഴത്തുള്ളിയല്ല...സൂചിപ്പാറ വെള്ളചാട്ടത്തിൽ നിന്നും തെറിച്ചു വീഴുന്ന തുള്ളികളാണ്..

പ്രിയ, എഴുത്തുകാരി, അരുൺ, അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

hAnLLaLaTh 2009, മേയ് 22 3:18 PM  

പ്രതീക്ഷയുടെ ചിത്രം...

ബൈജു (Baiju) 2009, മേയ് 22 5:20 PM  

എല്ലാ മൊട്ടുകളും പൂവായി വിരിയട്ടെ.....

ചിത്രവും ചിന്തയും നന്നായി....

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, മേയ് 23 9:42 PM  

nalla patam Venu

ramaniga 2009, മേയ് 24 7:55 AM  

പൂവായി വിരിയാന്‍ തപസ്സിരിക്കും
പക്ഷെ പൂവായി വിരിഞ്ഞാല്‍ പിന്നെ
ഇതളുകള്‍ കൊഴിഞ്ഞു മണ്ണില്‍ വീണടിയില്ലേ
അതിലും നല്ലത് മൊട്ടായി ഇരിക്കുന്നതല്ലേ

വേണു 2009, മേയ് 24 12:52 PM  

hAnLLaLaTh, ബൈജു, ജിതേന്ദ്രകുമാർ, അഭിപ്രായങ്ങൾക്ക് നന്ദി….വീണ്ടും വരിക…

ramaniga, ഒരു നാൾ മരിക്കും എന്ന ഭയം കാരണം ജീവിക്കാതിരിക്കുന്നതിൽ എന്തർത്ഥം?

lakshmy 2009, മേയ് 24 7:39 PM  

നല്ല ചിത്രം :)

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP