2009, ജൂൺ 30, ചൊവ്വാഴ്ച
2009, ജൂൺ 25, വ്യാഴാഴ്‌ച
നാദം
ഓർമ്മകളുടെ വീണയിൽ നിൻ കൈവിരൽ തൊടുമ്പോൾ ഉണരുന്നത് നഷ്ടത്തിന്റെ നാദം..
നീ മീട്ടിയ സ്വരങ്ങളിൽ ഞാൻ എന്തോ തേടുന്നു...
കണ്ടുകിട്ടിയത് നിന്റെ മങ്ങിയ ഒരു ഛായാചിത്രം...
നഷ്ടങ്ങളുടെ തീരാക്കണക്കെഴുതുന്ന എന്റെ പുസ്തകത്താളുകൾക്കിടയിൽ അതു തിരുകി ഞാൻ വീണ്ടും തേടുന്നു..
എന്തിനു വേണ്ടി?...അറിയില്ല....
Posted by വേണു at 12:23 PM 10 അഭിപ്രായങ്ങൾ
2009, ജൂൺ 22, തിങ്കളാഴ്‌ച
ജീവൻ
വറ്റി വരണ്ട ഭൂമിയിൽ നിന്നും ജീവന്റെ ഒരു തുടിപ്പ്..
ചുറ്റുമുള്ള മരണത്തിനെ വളമാക്കി,
നിനക്കാവില്ല എന്നു വിധിയെഴുതിയ സമൂഹത്തിന് മുഖമടച്ച് മറുപടി കൊടുത്ത്,
ആകാശത്തെ പുണരാൻ ഉയരുന്ന ജീവന്റെ കരങ്ങൾ.
Posted by വേണു at 11:48 AM 19 അഭിപ്രായങ്ങൾ
2009, ജൂൺ 17, ബുധനാഴ്‌ച
നിലാവ്
നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...
ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...
എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...
മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..
അങ്ങനെ എത്ര എത്ര കഥകൾ..
എന്നെങ്കിലുമൊരിക്കൽ ആരോടെങ്കിലും അവ ആ കഥകൾ പറഞ്ഞാൽ,
എന്റെ കഥ ഏതു ഗണത്തിലാണാവോ പെടുത്തുക...
Posted by വേണു at 12:43 PM 17 അഭിപ്രായങ്ങൾ
2009, ജൂൺ 12, വെള്ളിയാഴ്‌ച
2009, ജൂൺ 9, ചൊവ്വാഴ്ച
തമസോമാ ജ്യോതിർഗമയ
അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക്..
വെറുപ്പിന്റെ അന്ധകാരത്തിൽ നിന്ന് സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക്...
തൊലി ഇരുണ്ടതാണെന്ന കുറ്റത്തിന് ആസ്റ്റ്റേലിയയിൽ ശിക്ഷിക്കപെട്ട ഇൻഡ്യക്കാർക്ക് സമർപ്പിതം
Posted by വേണു at 5:31 PM 15 അഭിപ്രായങ്ങൾ
2009, ജൂൺ 5, വെള്ളിയാഴ്‌ച
അസ്തമയം
ഒരു പകൽ കൂടി വിട പറയുന്നു...
ശാശ്വതമായി ഒന്നുമില്ല എന്നു നമ്മെ ആദ്യം പഠിപ്പിക്കുന്ന ആചാര്യൻ...
ഓരോ പകലിനും ഓരോ രാവിനും അന്ത്യമുണ്ടെന്ന പാഠം..
അതേ പാഠം ജീവിതത്തിലെ എല്ലാത്തിനും ബാധകമാണെന്നറിയുന്നിടത്തു നിന്നും നഷ്ടങ്ങളെ നേരിടാൻ നാം പഠിക്കുന്നു...
ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറന്ന് പൊട്ടിച്ചിരിക്കാൻ എനിക്കൊപ്പം ഉണ്ടായിരുന്ന ഒരു പറ്റം കൂട്ടുകാർ..
ഇന്നവർ ഓരോരുത്തരായി ജീവിതം തെളിക്കുന്ന വഴിയെ നടന്നു തുടങ്ങിയിരിക്കുന്നു...
ഈ മിന്നാമിന്നിക്കൂട്ടം ചിതറിത്തുടങ്ങിയിരിക്കുന്നു...
വെളിച്ചത്തിന്റെ ഒരു പൊട്ടു മാത്രം അവശേഷിക്കാൻ ഇനി എത്ര നാൾ?
Posted by വേണു at 5:33 PM 16 അഭിപ്രായങ്ങൾ