2009, ജൂൺ 17, ബുധനാഴ്‌ച

നിലാവ്

നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...
ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...
എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...
മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..
അങ്ങനെ എത്ര എത്ര കഥകൾ..
എന്നെങ്കിലുമൊരിക്കൽ ആരോടെങ്കിലും അവ ആ കഥകൾ പറഞ്ഞാൽ,
എന്റെ കഥ ഏതു ഗണത്തിലാണാവോ പെടുത്തുക...

17 അഭിപ്രായങ്ങൾ:

junaith 2009, ജൂൺ 17 1:24 PM  

നിലാവ്‌ എന്ത് സാധനം കൊണ്ടാണ് മറയ്ക്കാന്‍ ശ്രമിച്ചത്‌?

വേണു 2009, ജൂൺ 17 1:54 PM  

അതൊരു തെങ്ങിന്തലപ്പാണ്...

അപ്പു 2009, ജൂൺ 17 3:30 PM  

വേണൂ, മനോഹരമായ ഒരു ഫ്രെയിം. ഇഷ്ടപ്പെട്ടു.

വിരോധമാവില്ലെങ്കിൽ ഒരു അഭിപ്രായം ചോദിച്ചോട്ടേ? ഈ ചിത്രത്തിൽ തെങ്ങും തെങ്ങിൻ‌തലപ്പും എല്ലാം ഏതു സെറ്റിംഗിലും സില്ലൌട്ടായി വരും എന്നത് ഉറപ്പായതിനാൽ, അല്പം കൂടി എക്സ്പോഷർ ടൈം കുറച്ച് ആ ചന്ദ്രബിംബത്തെ കുറച്ചു കൂടി ഷാർപ്പാക്കാമായിരുന്നില്ലേ?

വേണു 2009, ജൂൺ 17 3:57 PM  

അഭിപ്രായത്തിനു നന്ദി അപ്പു...

താങ്കളെ പോലെയുള്ളവരുടെ അഭിപ്രായങ്ങളോട് ഒരിക്കലും ഒരു വിരോധം ഉണ്ടാവില്ല...ഗുരുസ്ഥാനത്താണ് നിങ്ങളെയൊക്കെ കാണുന്നത്

പിന്നെ ഫ്രെയ്മ്...ക്യാമറ വാങ്ങിച്ച കാലത്ത്..അതായത് Auto മോഡിലല്ലാതെ ചിത്രങ്ങൾ എടുക്കാൻ അറിയാത്ത കാലത്ത് എടുത്ത ഒരെണ്ണമാണ്...പുതിയതൊന്നും പോസ്റ്റാൻ ഇല്ലാത്തതുകൊണ്ട് പോസ്റ്റിയതാണ്..ഇനി ശ്രദ്ധിച്ചോളാം....

Alsu 2009, ജൂൺ 17 4:20 PM  

Nice pic :)

"എന്നെങ്കിലുമൊരിക്കൽ ആരോടെങ്കിലും അവ ആ കഥകൾ പറഞ്ഞാൽ,
എന്റെ കഥ ഏതു ഗണത്തിലാണാവോ പെടുത്തുക..." രാത്രിയില്‍ തെങ്ങിന്‍ മറവില്‍നിന്നു തന്റെ നിലാവെളിച്ചം ഒപ്പിയെടുത്ത ഒരു കള്ളന്റെ കഥയാവും പറയുക:D

മാറുന്ന മലയാളി 2009, ജൂൺ 17 4:35 PM  

ഇതൊരൊന്നൊന്നര പടമായിപ്പോയി........

ഒരുപാടിഷ്ടപ്പെട്ടു..........

Vineetha Prakash 2009, ജൂൺ 17 5:51 PM  

Njan ithile vannu ennu ariyichennu mathram...puthiya chithrangalkaayi kathirikkunnu...

നൊമാദ് | ans 2009, ജൂൺ 17 9:11 PM  

nice frame venu

ലതി 2009, ജൂൺ 17 9:18 PM  

നല്ല ചിത്രം . ഇനിയും പോരട്ടെ.

അനൂപ്‌ കോതനല്ലൂര്‍ 2009, ജൂൺ 17 11:46 PM  

വേണുവേട്ടാ നന്നായിരിക്കുന്നു.

പുള്ളി പുലി 2009, ജൂൺ 18 10:03 AM  

മനോഹരമായിട്ടുണ്ട്. അഭിനന്ദനങള്‍

വേണു 2009, ജൂൺ 18 12:47 PM  

Alsu, മലയാളിയണ്ണൻ, വിനി, നൊമാദേട്ടൻ, ലതി ചേച്ചി, അനൂപ്, പുലിയണ്ണൻ...അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

കുക്കു.. 2009, ജൂൺ 18 4:04 PM  

നല്ല ചിത്രം..കുറച്ചു കൂടി ചന്ദ്രനെ കാണിക്കാമായിരുന്നു....

:)

പൈങ്ങോടന്‍ 2009, ജൂൺ 19 12:51 AM  

ചന്ദ്രനും തെങ്ങുമുണ്ടെങ്കില്‍ എക്സ്പോഷര്‍ കുറച്ചു ഒരെണ്ണം പോസ്റ്റാമല്ലോ :)

വീ കെ 2009, ജൂൺ 19 2:17 AM  

കൊള്ളാം

വേണു 2009, ജൂൺ 19 12:31 PM  

കുക്കു, പൈങ്ങോടൻ മാഷ്, വീ.കെ...അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

പൈങ്ങോടൻ മാഷേ, ചന്ദ്രനുമുണ്ട്, തെങ്ങുമുണ്ട്, ഞാനില്ല...നാട്ടിൽ വെച്ചെടുത്ത ചിത്രമാണ്...അടുത്ത തവണ നാട്ടിൽ പോകുമ്പോൾ എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കാം...

the man to walk with 2009, ജൂൺ 20 10:35 AM  

nilaavu kulacha chithram ishtaayi

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP