2009, ജൂൺ 30, ചൊവ്വാഴ്ച

വാർദ്ധക്യം

കാലം വരച്ചിട്ട മായാത്ത വരകൾ മുഖത്ത്..
ആരോടൊക്കെയോ ഉള്ള ദേഷ്യം കണ്ണിൽ..യേലഗിരിയുടെ അടിവാരത്ത് കണ്ട ഒരു ആട്ടിടയൻ...

17 അഭിപ്രായങ്ങൾ:

അപ്പു 2009, ജൂൺ 30 1:25 PM  

വളരെ നല്ലൊരു ചിത്രം വേണൂ. പ്രായത്തിന്റെ പാടുകൾ മുഖത്ത് നല്ലവണ്ണം കാണാനുണ്ട്. ഫ്രെയിമിനു മുകളിൽ ഒരല്പംകൂടി സ്ഥലം നൽകാമായിരുന്നില്ലേ, മുടി മുഴുവനായി വരാൻ തക്കവിധം?

മാറുന്ന മലയാളി 2009, ജൂൺ 30 1:29 PM  

ഫോട്ടോ എടുത്ത ആളിനോടുള്ള ദേഷ്യമാണോ ആ മുഖത്ത്......:)

junaith 2009, ജൂൺ 30 1:32 PM  

നല്ല പോര്‍ട്രൈറ്റ്‌

കാസിം തങ്ങള്‍ 2009, ജൂൺ 30 2:03 PM  

ഒരു നാള്‍ നമ്മെത്തേടിയുമെത്തില്ലേ ഈ വാര്‍ധക്യം. വാര്‍ധക്യത്തിന്റെ വൈഷമ്യങ്ങള്‍ പ്രകടമാക്കുന്ന ചിത്രം.

unnimol 2009, ജൂൺ 30 2:29 PM  

അനുഭവത്തിന്റെ ആര്‍ദ്രത ആണ് ആ കണ്ണുകളില്‍ എങ്ങനെയാ ദേഷ്യം ആണെന്ന് തോന്നിയത്.?

കണ്ണനുണ്ണി 2009, ജൂൺ 30 2:51 PM  

chithram nannaayi venu

കുട്ടു | Kuttu 2009, ജൂൺ 30 3:24 PM  

നല്ല പടം..

ഗുപ്തന്‍ 2009, ജൂൺ 30 4:28 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഗുപ്തന്‍ 2009, ജൂൺ 30 4:30 PM  

തകര്‍പ്പന്‍ പടം. ഒരു ജീവചരിത്രം!

*****
മുന്‍പെഴുതിയ കമന്റ് മറ്റൊരു ചിത്രപോസ്റ്റിനെഴുതിയതാണ്. പല വിന്‍ഡോസ് തുറന്നുവച്ചതുകൊണ്ട് അബദ്ധം പറ്റി. ക്ഷമ :)

siva // ശിവ 2009, ജൂൺ 30 6:53 PM  

ഒരു ജീവിതം.. വളരെ നല്ല ചിത്രം....

ദീപക് രാജ്|Deepak Raj 2009, ജൂൺ 30 9:31 PM  

ബ്ലാക്ക്‌&വൈറ്റ്‌ ചിത്രം എന്നും എനിക്കിഷ്ടമാണ്. ഈ ചിത്രവും അതി മനോഹരം

...പകല്‍കിനാവന്‍...daYdreaMer... 2009, ജൂലൈ 1 12:09 AM  

നല്ല ഫീല്‍ ഉള്ള ചിത്രം വേണു..

വേണു 2009, ജൂലൈ 1 10:41 AM  

അപ്പേട്ടാ..കമന്റിനു നന്ദി...മുഖത്തിന്റെ നല്ല ഒരു Close Shot എടുക്കാൻ ശ്രമിച്ചതാണ്...മുടി ക്രോപ്പ് ആയ വിവരം ശ്രദ്ധിച്ചില്ല...ഇനി മുതൽ ശ്രദ്ധിച്ചോളാം...

മാറുന്ന മലയാളി...ആയിരിക്കാം...ആദ്യം ഫോട്ടോ എടുക്കാൻ ചെന്നവരേ പുള്ളി സമ്മതിച്ചില്ല...കുറേ നേരം അടുത്തു നിന്ന് സോപ്പിട്ടതിന്റെ ഫലമാണ് ഈ പടം..

Junaith, കാസിം തങ്ങൾ..അഭിപ്രായത്തിനു നന്ദി...

Unnimol..അതും ആവാം..ആ സമയത്ത് പുള്ളി ദേഷ്യപ്പെട്ട് ഒന്നു തണുത്തതേ ഉള്ളായിരുന്നു...അതുകൊണ്ടാണ് അങ്ങനെ എഴുതിയത്..

കണ്ണനുണ്ണി, കുട്ടു, ഗുപ്തൻ, ശിവ, ദീപക്, പകൽകിനാവണ്ണൻ...അഭിപ്രായങ്ങൾക്ക് നന്ദി..

ഏല്ലാവരും വീണ്ടും വരിക...

krish | കൃഷ് 2009, ജൂലൈ 1 10:51 PM  

ബ്ലാക് ആന്റ് വൈറ്റില്‍ ഇത് നന്നായിട്ടുണ്ട്.
ക്രോപ്പിംഗ് അല്പം ടൈറ്റ് ആയിപ്പോയെന്നു തോന്നുന്നു.

Praveen $ Kiron 2009, ജൂലൈ 2 10:05 AM  

നല്ല ചിത്രം..ആ കണ്ണുകളില്‍ ദൈന്യത അല്ലെ?

പൈങ്ങോടന്‍ 2009, ജൂലൈ 3 1:05 AM  

വളരെ നല്ല പോര്‍ട്രെയ്റ്റ്

കുട്ടു | Kuttu 2009, ജൂലൈ 5 1:14 PM  

ഞാന്‍ വീണ്ടും വന്നു. ഈ പടത്തില്‍
Tight Cropping -ഉം ചെയ്ത് നോക്കാവുന്നതാണ് കെട്ടോ.. കൂടുതല്‍ ഡെപ്ത് കിട്ടും....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP