2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വിട പറയാനാവാതെ...പോകാൻ സമയമായി...
എങ്കിലും മനസ്സനുവദിക്കുന്നില്ല..
ഒരുത്തിരി നേരം കൂടി ഇവിടെ നിൽക്കാൻ അത് കാരണങ്ങൾ തേടുന്നു...
വല്ല്യമ്പലത്തിൽ പോയി ഒന്നു കൂടി തൊഴുതു വരാൻ..
പണ്ടത്തെ പോലെ ആ ഗോപുരത്തിനടിയിൽ പോയിരിക്കാൻ..
ഇല്ല...അതിനൊന്നും ഇനി സമയമില്ല..
പോയേ പറ്റൂ..
ജീവിതത്തിൽ എവിടെയൊക്കെയോ എത്തിപ്പെടാനുള്ള ഓട്ടത്തിനിടയിൽ ഈ നിമിഷങ്ങൾ കിട്ടുന്നത് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം...
അടുത്ത വരവ് വരെ സൂക്ഷിക്കാൻ മനസ്സിൽ പൂർണത്രയീശന്റെ ദീപാരാധനയും നാവിൽ അമ്മയുടെ വെള്ളരിക്കാ കറിയുടെ രുചിയും...

11 അഭിപ്രായങ്ങൾ:

ടോംസ്‌ 2009, ഓഗസ്റ്റ് 14 1:57 PM  

ശരി ആണു ഈ യാത്ര അവസാനിക്കുന്നില്ല.. അതു പോയിക്കൊണ്ടേ ഇരിക്കുന്നു

വിനയന്‍ 2009, ഓഗസ്റ്റ് 14 4:12 PM  

Royalty ഫീസും ചോദിച്ചോണ്ട് ശോഭച്ചേച്ചി വരുമോ?

Tom 2009, ഓഗസ്റ്റ് 14 4:36 PM  

Very nice, not just this.. the entire collection.

സതീശ് മാക്കോത്ത്| sathees makkoth 2009, ഓഗസ്റ്റ് 14 7:19 PM  

ഓർക്കാനെന്തെങ്കിലുമൊക്കെ ഉള്ളതും ഒരു സുഖം!

വയനാടന്‍ 2009, ഓഗസ്റ്റ് 16 12:44 AM  

സത്യം


ഒരുത്തിരി നേരം കൂടി ഇവിടെ നിൽക്കാൻ അത് കാരണങ്ങൾ തേടുന്നു...

ബിനോയ്//Binoy 2009, ഓഗസ്റ്റ് 16 2:03 PM  

Good creation :)

ലേഖ 2009, ഓഗസ്റ്റ് 16 8:03 PM  

സ്നേഹപൂര്‍ണ്ണമായെന്നെ നോക്കി വീര്‍പ്പിടും ജന്മ
ഗേഹമേ! പൊങ്ങുന്നില്ല യാത്ര ചോദിപ്പാന്‍ ശബ്ധം
ഇന്നു നിന്‍ സൗന്ദര്യത്തെപൂര്‍ണ്ണമായ്‌ ഞാന്‍ കാണുന്നി-
തിന്നുനിന്‍ പ്രേമം മൂലം മന്മനം പിളരുന്നു

ലേഖ 2009, ഓഗസ്റ്റ് 16 8:05 PM  

Royalty fees അനിയത്തിക്ക്‌ തന്നാലും മതി.. :)

അപ്പു 2009, ഓഗസ്റ്റ് 17 2:30 PM  

നല്ല ആശയം ഭംഗിയായി അവതരിപ്പിച്ചു വേണൂ. ആ വളയിട്ടകൈകൾ മറ്റൊരു വർണ്ണത്തിലായിരുന്നുവെങ്കിൽ !

വേണു 2009, ഓഗസ്റ്റ് 17 2:43 PM  

ടോംസ്, വിനയൻ, ടോം,സതീശ്,വയനാടൻ, ബിനോയ്,ദിവി, അപ്പേട്ടൻ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

വിനയാ,ദിവി..ഈ ചിത്രത്തിനു കിട്ടുന്ന പ്രതിഫലത്തിന്റെ 50% റോയൽറ്റി ഫീസ് ആയി നൽകാൻ ഞാൻ റെഡി...ഇതു വരെ കിട്ടിയത് 9 കമന്റാണ്...ഇതിൽ 4.5 കമന്റ് ചേച്ചിക്കോ അനിയത്തിക്കോ ആർക്കാന്നു വെച്ചാ എടുക്കാം..:)

ലേഖ 2009, ഓഗസ്റ്റ് 17 9:32 PM  

:D

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP