2010 നവംബർ 23, ചൊവ്വാഴ്ച

മോഷൻ ബ്ലർ

അമ്രിത് സറിലെ ഗോൾഡൻ ടെമ്പിൾ ഒന്നു മോഷൻ ബ്ലറിയപ്പോൾ...

2010 നവംബർ 9, ചൊവ്വാഴ്ച

നഷ്ടപ്പെടുന്ന സ്വർഗ്ഗം


ഭൂമിയിലെ സ്വർഗ്ഗം...
ഹിമവാൻ കാവൽ നിൽക്കുന്ന, ഭാരതാംബയുടെ കിരീടത്തിലെ അമൂല്യ രത്നം..
ഇന്ന് രാഷ്ട്രീയവും, ഭീകരവാദവും, മതമൌലികവാദവും എല്ലാം കാരണം നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ കശ്മീർ...

2010 നവംബർ 3, ബുധനാഴ്‌ച

ഫ്ലോറ


2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഒരു പാനിങ്ങ് പരീക്ഷണം


വാഗാ അതിർത്തിയിൽ എന്നും വൈകുന്നേരം നടത്തുന്ന ഫ്ലാഗ് സെറിമണിയിൽ നിന്ന്

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

ചങ്ക് പറിച്ച് കാണിച്ചാൽ..


2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച

പൂക്കൾ മഞ്ഞ..

കുഞ്ഞുപൂക്കളോട് ക്യാമറ കുശലം പറഞ്ഞപ്പോൾ...

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

അസ്തമയക്കാഴ്ച്ച

അസ്തമയ സൂര്യനോട് “എന്നാ നാളെ രാവിലെ കാണാം” എന്ന് പറഞ്ഞ് ഉറക്കത്തിനൊരുങ്ങുന്ന ഒരു ആലില..

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

ജയ്സാൽമർ

സുവർണ്ണ നഗരി എന്നറിയപ്പെടുന്ന ജയ്സാൽമറിലെ കോട്ടയുടെ ഒരു വിദൂര ദൃശ്യം....

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ഇടനാഴി


ജയ്സാൽമർ കോട്ടക്കകത്തെ ഒരു ജൈൻ അമ്പലത്തിൽ നിന്ന് എന്റെ ക്യാമറയിലേക്ക് കയറിയത്..

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

സ്വാതന്ത്ര്യം

ഭാ

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു ഇന്ന് 63 വയസ്സ്....
ജന്മാവകാശമായി നാം കരുതുന്ന ഈ സ്വാതന്ത്ര്യത്തിനു വേണ്ടി ബലി അർപ്പിക്കപെട്ട ജീവിതങ്ങളെ സ്മരിക്കാൻ ഇന്ന് ഒരു നിമിഷം മാറ്റിവെച്ചുകൂടേ?

2010 ഓഗസ്റ്റ് 3, ചൊവ്വാഴ്ച

വഴിവിളക്കുകൾ

ജീവിതത്തിൽ പലപ്പോഴും കട്ട പിടിച്ച ഇരുട്ടിൽ എനിക്ക് വെളിച്ചം തന്ന എന്റെ വഴിവിളക്കുകൾക്ക്....എന്റെ സുഹൃത്തുക്കൾക്ക്....

2010 ജൂലൈ 19, തിങ്കളാഴ്‌ച

സൌഹൃദം


കാലത്തിന്റെ ചിതൽ പൊള്ളയാക്കാത്ത സൌഹൃദങ്ങൾക്ക്.....

2010 ജൂലൈ 3, ശനിയാഴ്‌ച

തനിച്ച്

ഒരു കൂട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്....

2010 ജൂൺ 15, ചൊവ്വാഴ്ച

ശൂന്യത

നെഞ്ചോട് ചേർത്ത് പിടിച്ചത് നഷ്ടമാവുമ്പോൾ ജീവിതം വെറും ശൂന്യമായൊരു ചട്ടകൂട്.....

2010 ജൂൺ 3, വ്യാഴാഴ്‌ച

നക്ഷത്രങ്ങൾ വരച്ചത്..



Star Trails: ചിത്രത്തിൽ ആകാശത്ത് കാണുന്ന വരകൾ നക്ഷത്രങ്ങൾ വരച്ചതാണ്...നക്ഷത്രങ്ങളുടെ വെളിച്ചവും, ഭൂമിയുടെ കറക്കവും കൂടി ആകുമ്പോ ഇങ്ങനെ വരും.....ചിത്രങ്ങളുടെ എക്സ്പ്പോഷർ എതാണ്ട് 1000 സെകണ്ട് ആണ്....

2010 മേയ് 31, തിങ്കളാഴ്‌ച

മണലും മാനവും

മണലും മാനവും കഥകൾ കൈമാറിയിരിക്കും മരുഭൂമിയിൽ നിന്നൊരു ചിത്രം
ജെയ്സാൽമറിനടുത്തുള്ള ഖുറി ഡ്യൂൺസിൽ എടുത്തത്....

2010 മേയ് 24, തിങ്കളാഴ്‌ച

ആയിരമായിരം മോഹങ്ങൾ

ഫത്തേഹ് പുർ സിക്രിയിലുള്ള സലീം ചിസ്തിയുടെ ദർഗയിൽ ആഗ്രഹപൂർത്തീകരണത്തിനായി പ്രാർത്ഥിച്ച് കെട്ടിയിരിക്കുന്ന ചരടുകൾ. ആഗ്രഹിച്ച കാര്യം നിറവേറിയാൽ തിരിച്ച് വന്ന് ഒരു ചരട് അഴിച്ച് കളയണം എന്നാണ് ചട്ടം. അപ്പോ ഓരോ ചരടും പൂർത്തിയാകാത്ത ഒരു മോഹത്തിന്റെ ബാക്കിപത്രം....

2010 മേയ് 6, വ്യാഴാഴ്‌ച

കൊടിയിറങ്ങി...

പൂരം കൊടിയിറങ്ങി...
ആനയും അമ്പാരിയുമെല്ലാം ദേവനെ വണങ്ങി യാത്രയായി..
ഇനി പൂരപ്പറമ്പ് ശാന്തമാവും

അടുത്ത കൊല്ലം വരെ സൂക്ഷിക്കാനുള്ള ഓർമ്മകളും ഉള്ളിലൊതുക്കി ഞങ്ങളും പടിയിറങ്ങി....

2010 ഏപ്രിൽ 19, തിങ്കളാഴ്‌ച

ശൈശവം


കാണുന്നതെല്ലാം പുതിയ കാഴ്ചകൾ...കേൾക്കുന്നതെല്ലാം പുതിയ സ്വരങ്ങൾ...ഈ ലോകത്തിന്റെ കറുപ്പ് പുരണ്ട് ചാരനിറമാകും മുമ്പെ ശൈശവത്തിന്റെ നിർമ്മലമാം വെള്ള എത്ര മനോഹരം.....

2010 ഏപ്രിൽ 13, ചൊവ്വാഴ്ച

വെയിൽ‌പ്പൂക്കൾ

മരച്ചില്ലകളിൽ വെയിൽ വിരിയിക്കുന്ന പൂക്കൾ.

2010 മാർച്ച് 25, വ്യാഴാഴ്‌ച

മലനിരകൾ ഉറങ്ങുകയായി...

അസ്തമയം കഴിഞ്ഞു...ഇനി ഈ മലനിരകളെ മഞ്ഞു പൊതിയും...ഇരുണ്ട ആകാശത്ത് വാരി വിതറിയ വൈരങ്ങൾ പോലെ താരങ്ങൾ തെളിയും...സമയത്തിന്റെ മഹാവൃക്ഷത്തിൽ നിന്നും ഒരു ദിവസം കൂടി കൊഴിയുന്നു....

ഊട്ടി ഒമ്പതാം മൈലിൽ ഒരു അസ്തമയകാഴ്ച....

2010 മാർച്ച് 18, വ്യാഴാഴ്‌ച

ഒരു ഊട്ടി പാനോരമ


2010 മാർച്ച് 14, ഞായറാഴ്‌ച

ചേച്ചീടെ കൈയ്യും പിടിച്ച്...


ഊട്ടിയിലെ ഒമ്പതാം മൈലിൽ നിന്നും ഒരു ദൃശ്യം

2010 മാർച്ച് 10, ബുധനാഴ്‌ച

ഒരു കിളി പാട്ട് മൂളവേ...


ഊട്ടി ബൊട്ടാനിക്കൽ ഗാർഡനിൽ നിന്ന് ഒരു ദൃശ്യം...

2010 മാർച്ച് 5, വെള്ളിയാഴ്‌ച

പുൽമേടുകൾ


ഊട്ടിയിലെ അവലാഞ്ചീ റിസർവ് ഫോറസ്റ്റിനുള്ളിൽ നിന്നും ഒരു ദൃശ്യം....

2010 മാർച്ച് 1, തിങ്കളാഴ്‌ച

വെൽകം റ്റു ഊട്ടി....നൈസ് റ്റു മീറ്റ് യു...


നീലഗിരികൾ കാവൽ നിൽക്കുന്ന ഊട്ടിയിൽ നിന്നൊരു ദൃശ്യം...

2010 ഫെബ്രുവരി 23, ചൊവ്വാഴ്ച

സർവ്വം നികോൺമയം


അങ്ങനെ ഞാനും ഒരു DSLR വാങ്ങി. നികോൺ ഡി 90. അതുമായി ആദ്യം പോയത് ഊട്ടിക്ക്. ചെന്നൈ ട്രെക്കിങ്ങ് ക്ലബ് സംഘടിപ്പിച്ച ഒരു ഫോട്ടോഗ്രഫി ട്രിപ്പിനു. അതിൽ നിന്നും ഒരു ചിത്രം... രാവിലത്തെ വെയിൽ വരച്ചിട്ടൊരു ചിത്രം

2010 ഫെബ്രുവരി 14, ഞായറാഴ്‌ച

നഷ്ടപ്രണയങ്ങൾക്ക്..

പ്രണയിക്കുന്നവർക്കായിട്ടുള്ള ഈ ദിനത്തിൽ പ്രണയിച്ച് നഷ്ടപെട്ടവർക്കു വേണ്ടി ഒരു ചിത്രം....

2010 ഫെബ്രുവരി 10, ബുധനാഴ്‌ച

നിമിഷാർദ്ധത്തിനു അമ്പത് തികഞ്ഞു.


അങ്ങനെ എന്റെ അമ്പതാം പോസ്റ്റ്. തുടങ്ങി വെച്ചപ്പോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇത്ര റെഗുലർ ആയിട്ട് ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ പറ്റുമെന്ന്. ഈ ബ്ലോഗിൽ വന്ന് തന്റെ അഭിപ്രായങ്ങൾ അറിയിച്ച ഓരോരുത്തർക്കും എന്റെ മനം നിറഞ്ഞ നന്ദി. മുരടിച്ച് പോയ എന്റെ മറ്റ് രണ്ട് ബ്ലോഗുകളുടെ സ്ഥിതി നിമിഷാർദ്ധത്തിനു വരാതിരിക്കാൻ കാരണം നിങ്ങളോരോരുത്തരുമാണ്....നന്ദി...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

പഴയ പോസ്റ്റൂകൾ

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP