2009 ഡിസംബർ 23, ബുധനാഴ്‌ച

വെയിൽ വരച്ചത്


പോക്കുവെയിൽ വരച്ചൊരു ചിത്രം...

2009 ഡിസംബർ 16, ബുധനാഴ്‌ച

ഒരു പൂ മാത്രം..


ഒരു പുഷ്പം മാത്രം പൂങ്കുലയിൽ നിർത്താം ഞാൻ.....

2009 ഡിസംബർ 7, തിങ്കളാഴ്‌ച

വെയിൽ വീണ വഴികളിലൂടെ


ഓർമ്മകളുടെ പോക്കുവെയിൽ സ്വർണ്ണവർണ്ണം തളിക്കും വഴികളിലൂടെ ഒരു മടക്കയാത്ര....


ലൊക്കേഷൻ: കേശവൻപാറയിലേക്കുള്ള വഴി..

2009 ഡിസംബർ 1, ചൊവ്വാഴ്ച

ആകാശവേരുകൾ -2


ആകാശവേരുകൾ വീണ്ടും...
സ്ഥലം : നെല്ലിയാമ്പതിയിലെ കേശവൻപാറക്ക് സമീപം

2009 നവംബർ 21, ശനിയാഴ്‌ച

ആശയക്കുഴപ്പം


സ്പോട്ട് മീറ്ററിങ്ങ് ഇട്ടാൽ മതിയാവുമോ?
അല്ലെങ്കിൽ ആ വെള്ള ഓവറെക്സ്പോസ് ആയാലോ?
അതോ ബ്രാക്കറ്റ് ചെയ്തെടുത്തിട്ട് എച്. ഡി. ആർ ആക്കിയാൽ മതിയോ?
അങ്ങനെ അങ്ങനെ ഒരായിരം ചോദ്യങ്ങൾ...
ആശയക്കുഴപ്പത്തിൽ ഒരു ഫോട്ടോഗ്രാഫർ.....

2009 നവംബർ 13, വെള്ളിയാഴ്‌ച

അമ്പോറ്റീ എന്റെ പ്രാർത്ഥന കൂടി കേക്കണേ...


2009 നവംബർ 9, തിങ്കളാഴ്‌ച

രതിസുഖസാരേ..

2009 നവംബർ 3, ചൊവ്വാഴ്ച

പറക്കാൻ നേരമായ്


2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

നിമിഷം


ഘടികാരത്തിന്റെ ഓരോ ചലനത്തിലും വർത്തമാനകാലം ഭൂതകാലമായിക്കൊണ്ടിരിക്കുന്നു...ഈ നിമിഷം ഇനിയൊരു നിമിഷത്തിൽ വെറും ഓർമ്മയാകും...ഇങ്ങനെ കൊഴിയുന്ന നിമിഷങ്ങൾ പെറുക്കികൂട്ടി അതിൽ ജീവിക്കുന്ന എന്നെപോലുള്ളവർക്ക് വേണ്ടി....

2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

തുമ്പീ വാ...


തുമ്പീ വാ....തുമ്പക്കുടത്തിനു തുഞ്ചത്തായ് ഊഞ്ഞാലിടാം....

2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച

ഒരു കുഞ്ഞുപൂവ്


ഒരു കുഞ്ഞുപൂവിലും തളിർകാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങുവേറേ.....

2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ആകാശവേരുകൾ

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ചുമ്മാ...



ലാലപ്പന്റെ ഈ പടം കണ്ട് അസൂയ മൂത്ത് പണ്ടാറടങ്ങി ആ മോഡൽ പടം ഒന്നെടുത്തിട്ട് ബാക്കി കാര്യം എന്ന വാശിക്ക് കാച്ചിയ ഒരെണ്ണമാണ്.....എങ്ങനുണ്ടെന്ന് നോക്കിക്കേ.....

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

എങ്ങോട്ട്?


എന്തോ തേടിയുള്ള അലച്ചിൽ...
അതെന്താണെന്നോ....എന്തിനാണെന്നോ അറിയില്ല...
ഇനി എങ്ങോട്ടെന്നും അറിയില്ല..
കാറ്റിൽ പറത്തി വിട്ട നൂൽ പൊട്ടിയ പട്ടം പോലെ അലച്ചിൽ മാത്രം തുടരുന്നു...

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഇടനാഴിയിൽ...


ഒരു കാലൊച്ച....
പോയ കാലത്തിന്റെ....
ഗതകാലസ്മരണകളുടെ...
പിന്നെ മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ചില നൊമ്പരങ്ങളുടെ...




വീണ്ടും വരിക്കാശ്ശേരി മന..

2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

ജാലകം


പാതി തുറന്നിട്ട ജാലകത്തിനു വെളിയിൽ അതിനുള്ളിൽ നിന്നു വന്നേക്കാവുന്ന ഒരു നോട്ടവും കാത്ത്....


വരിക്കാശ്ശേരി മനയിൽ നിന്നുള്ള ഒരു ദ്രിശ്യം....

2009 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ഇലകൾ പച്ച...പൂക്കൾ മഞ്ഞ...


തരംഗംബാടി കടൽത്തീരത്ത് കണ്ട ചില പൂക്കൾ....

2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

പൂജക്കെടുക്കാതെ പോയത്


ഇഷ്ടദേവന് മാലയായോ അർച്ചനയായോ ഭവിക്കാതെ പൂക്കുട്ടയിൽ നിന്നും വഴിയിൽ പൊഴിഞ്ഞുവീണ ചില പുഷ്പങ്ങൾ...

2009 സെപ്റ്റംബർ 9, ബുധനാഴ്‌ച

ഉലകമേ ദേവാലയം

"Which religion do you belong to?"

And I replied,"I am a Hindu by birth."

Soon a smile crossed over his grey eyes. He was convinced. "So, now you turned to Christianity"

"No! I believe in Humanity"

"Oho! You are a non-believer then.

മുകളിൽ കാണുന്ന വരികൾ ലേഖയുടെ ബ്ലോഗിൽ നിന്നും അനുവാദമില്ലാതെ കടമെടുത്തതാണ്

2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

കൂണുകൾ

ഒരു ക്യാമറ കൈയ്യിലെടുത്തില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ശ്രദ്ധിക്കാൻ സാദ്ധ്യത ഇല്ലാത്ത ഒരു ദ്രിശ്യം...എനിക്കു ചുറ്റുമുള്ള ചെറിയ ചെറിയ വസ്തുക്കളുടെ പോലും സൌന്ദര്യം കാണാനും ആസ്വദിക്കാനും പഠിപ്പിച്ചതിന്റെ കടപ്പാട് ഫോട്ടോഗ്രഫി എന്ന കലയോട്....പിന്നെ ഫോട്ടോഗ്രഫിയുടെ സാധ്യതകൾ എനിക്ക് കാട്ടിത്തന്ന എന്റെ സുഹ്രുത്ത് ജീനക്കും....

2009 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഓ..മലേ......ആരോ...മലേ....


താ‍മരശ്ശേരി ചുരത്തിനു മുകളിൽ നിന്നുള്ള ഒരു കാഴ്ച..

2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

വാനരജന്മം


തലക്കോണ യാത്രക്കിടയിൽ എടുത്ത ഒരു ചിത്രം....അവിടെ കുരങ്ങന്മാരെ കൊണ്ടുള്ള ശല്യം വളരെ കൂടുതലാണ്. ഇവന്റെ കൈയ്യിലിരിക്കുന്ന ചിപ്സിന്റ്റെ പാക്കറ്റ്, ഞങ്ങളിൽ ഒരാളുടെ ബാഗിന്റെ സിബ് തുറന്ന് ഇവൻ അടിച്ചു മാറ്റിയതാണ്..

2009 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ബാല്യം


“കുറച്ചു നേരം കൂടി ഇരുന്നാൽ മിട്ടായി കിട്ടും...അതും വാങ്ങിച്ച് വീട്ടിൽ പോവാം...അതിനിടക്കാണ് ക്യാമറയും കൊണ്ടൊരുത്തൻ...ഇവനൊന്നും വേറേ പണിയില്ലേ?“

എന്നാവും ഇവരുടെ മനസ്സിൽ...

സ്വാതന്ത്രദിനത്തിൽ എടുത്ത ഒരു ചിത്രം

2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വിട പറയാനാവാതെ...



പോകാൻ സമയമായി...
എങ്കിലും മനസ്സനുവദിക്കുന്നില്ല..
ഒരുത്തിരി നേരം കൂടി ഇവിടെ നിൽക്കാൻ അത് കാരണങ്ങൾ തേടുന്നു...
വല്ല്യമ്പലത്തിൽ പോയി ഒന്നു കൂടി തൊഴുതു വരാൻ..
പണ്ടത്തെ പോലെ ആ ഗോപുരത്തിനടിയിൽ പോയിരിക്കാൻ..
ഇല്ല...അതിനൊന്നും ഇനി സമയമില്ല..
പോയേ പറ്റൂ..
ജീവിതത്തിൽ എവിടെയൊക്കെയോ എത്തിപ്പെടാനുള്ള ഓട്ടത്തിനിടയിൽ ഈ നിമിഷങ്ങൾ കിട്ടുന്നത് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം...
അടുത്ത വരവ് വരെ സൂക്ഷിക്കാൻ മനസ്സിൽ പൂർണത്രയീശന്റെ ദീപാരാധനയും നാവിൽ അമ്മയുടെ വെള്ളരിക്കാ കറിയുടെ രുചിയും...

2009 ഓഗസ്റ്റ് 12, ബുധനാഴ്‌ച

തലയോ പൂവോ?

ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ മാറിമറിഞ്ഞ് വരുന്നു നമ്മുടെ ജീവിതത്തിലെല്ലാം...
ജീവിതത്തിന്റെ ഒരു വശം കാണുമ്പോൾ അതിനു മറ്റൊരു വശം ഉണ്ടെന്ന വാസ്തവം മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം...

2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

മഹാബലിപുരം

മഹാബലിപുരത്തെ “ഷോർ ടെമ്പിൾ”. ആറ് മണി ആവുമ്പോ എല്ലാരേയും അതിന്റെ പരിസരത്തു നിന്നും ഇറക്കി വിടും...ഞങ്ങൾ അവിടെ ചെന്നു കേറുമ്പോ സമയം 5:50. സെക്യുരിറ്റി വിസിലടിച്ച് ഓടിക്കുന്നതിനു മുമ്പ് ക്ലിക്കിയതാണ് ഇങ്ങനെ ഒരെണ്ണം...

2009 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഒരു തരി വെളിച്ചം



കട്ട പിടിച്ച ഇരുട്ടിലേക്കാഴ്ന്നുകൊണ്ടിരിക്കുമെൻ ജീവിതത്തിൽ ഒരു തരി വെളിച്ചത്തിനായുള്ള കാത്തിരിപ്പ് നീളുന്നു....

2009 ജൂലൈ 27, തിങ്കളാഴ്‌ച

ഒരു കണ്ണി കൂടി



സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സ്വർണ്ണച്ചങ്ങലയിൽ ഒരു കണ്ണി കൂടി വിളക്കിച്ചേർത്തുകൊണ്ട് ചെറായി മീറ്റ് വിജയകരമായി പരിസമാപിച്ചു....ഇങ്ങനത്തെ മീറ്റുകൾ ഇനിയും ഉണ്ടാകട്ടെ...ഈ ചങ്ങല ഇനിയും വളരട്ടെ....

2009 ജൂലൈ 24, വെള്ളിയാഴ്‌ച

സാഗരം സാക്ഷി

“കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു
ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്...എന്റെ ഞാനെന്ന ഭാവം”

വരികൾ: ഗിരീഷ് പുത്തഞ്ചേരി
ചിത്രം: ഒരേ കടൽ

2009 ജൂലൈ 22, ബുധനാഴ്‌ച

തൊട്ടാവാടി


ഒരു മാക്രോ പരീക്ഷണം....ISO കൂടിപ്പോയതു കാരണം Noise ആവശ്യത്തിനുണ്ട്.....

2009 ജൂലൈ 16, വ്യാഴാഴ്‌ച

ചവിട്ടുപടികൾ


ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ചവിട്ടി കയറി പോകുമ്പോൾ നമുക്കു താങ്ങായി നിന്ന ആ ചവിട്ടുപടികളെ നാം എത്ര പ്രാവശ്യം ഓർക്കുന്നു?


ഈ ചിത്രം Black and White ആക്കി Crop ചെയ്തു തന്നതിന്റെ കടപ്പാട് വിനയനോട്

2009 ജൂലൈ 9, വ്യാഴാഴ്‌ച

കളകളം പാടുമരുവി

ഇതും ഒരു പരീക്ഷണത്തിന്റെ ഫലം....
ചെന്നൈക്കടുത്തുള്ള തട വെള്ളച്ചാട്ടം കാണാൻ പോയപ്പൊ എടുത്തത്....
Aperture കൂട്ടിയും Shutter Speed കുറച്ചും പല രീതിയിൽ പരീക്ഷിച്ചു....
മിക്കതും Over Exposed ആയിപ്പോയി...
പട്ടഷാപ്പിൽ കേറ്റി രക്ഷിച്ചെടുക്കാൻ പറ്റിയതിൽ ഒരെണ്ണമാണിത്

2009 ജൂലൈ 3, വെള്ളിയാഴ്‌ച

പ്ലാച്ചിമട

കമ്പോസിഷനിലേ ഒരു ടെക്നിക്കായ ഫ്രെയ്മിങ്ങ് ഒന്നു പരീക്ഷിച്ചതാ...പിന്നെ പാറ്റേൺസ് ഒരു കമ്പോസിഷനെ വളരെ നന്നാക്കും എന്ന് വായിച്ചിട്ടുണ്ട്...അപ്പോ അതും കിടക്കട്ടെ എന്നു വിചാരിച്ചു...ഒരു വെടിക്ക് രണ്ട് ബേർഡ്സ്.....

2009 ജൂൺ 30, ചൊവ്വാഴ്ച

വാർദ്ധക്യം

കാലം വരച്ചിട്ട മായാത്ത വരകൾ മുഖത്ത്..
ആരോടൊക്കെയോ ഉള്ള ദേഷ്യം കണ്ണിൽ..



യേലഗിരിയുടെ അടിവാരത്ത് കണ്ട ഒരു ആട്ടിടയൻ...

2009 ജൂൺ 25, വ്യാഴാഴ്‌ച

നാദം

ഓർമ്മകളുടെ വീണയിൽ നിൻ കൈവിരൽ തൊടുമ്പോൾ ഉണരുന്നത് നഷ്ടത്തിന്റെ നാദം..
നീ മീട്ടിയ സ്വരങ്ങളിൽ ഞാൻ എന്തോ തേടുന്നു...
കണ്ടുകിട്ടിയത് നിന്റെ മങ്ങിയ ഒരു ഛായാചിത്രം...
നഷ്ടങ്ങളുടെ തീരാക്കണക്കെഴുതുന്ന എന്റെ പുസ്തകത്താളുകൾക്കിടയിൽ അതു തിരുകി ഞാൻ വീണ്ടും തേടുന്നു..
എന്തിനു വേണ്ടി?...അറിയില്ല....

2009 ജൂൺ 22, തിങ്കളാഴ്‌ച

ജീവൻ


വറ്റി വരണ്ട ഭൂമിയിൽ നിന്നും ജീവന്റെ ഒരു തുടിപ്പ്..
ചുറ്റുമുള്ള മരണത്തിനെ വളമാക്കി,
നിനക്കാവില്ല എന്നു വിധിയെഴുതിയ സമൂഹത്തിന് മുഖമടച്ച് മറുപടി കൊടുത്ത്,
ആകാശത്തെ പുണരാൻ ഉയരുന്ന ജീവന്റെ കരങ്ങൾ.

2009 ജൂൺ 17, ബുധനാഴ്‌ച

നിലാവ്

നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...
ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...
എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...
മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..
അങ്ങനെ എത്ര എത്ര കഥകൾ..
എന്നെങ്കിലുമൊരിക്കൽ ആരോടെങ്കിലും അവ ആ കഥകൾ പറഞ്ഞാൽ,
എന്റെ കഥ ഏതു ഗണത്തിലാണാവോ പെടുത്തുക...

2009 ജൂൺ 12, വെള്ളിയാഴ്‌ച

ബാല്യം

ലൊക്കേഷൻ: ചെന്നൈയിൽ നിന്ന് 100 കി.മി. ദൂരെയുള്ള ആലമ്പാറ കോട്ടക്കു സമീപം

അവിടെയുള്ള മീൻപിടുത്തക്കാർക്കുള്ള ഒരു സൈഡ് ബിസിനസാണ് ആ കോട്ട കാണാൻ വരുന്നവരെ ബോട്ടിങ്ങിനു കൊണ്ടുപോകുക എന്നത്. അങ്ങനെ ഞങ്ങൾ കയറിയ ബോട്ടിനെ ചെയ്സ് ചെയ്തതാണ് ഈ ചങ്ങാടം

2009 ജൂൺ 9, ചൊവ്വാഴ്ച

തമസോമാ ജ്യോതിർഗമയ

അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക്..
വെറുപ്പിന്റെ അന്ധകാരത്തിൽ നിന്ന് സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക്...



തൊലി ഇരുണ്ടതാണെന്ന കുറ്റത്തിന് ആസ്റ്റ്റേലിയയിൽ ശിക്ഷിക്കപെട്ട ഇൻഡ്യക്കാർക്ക് സമർപ്പിതം

2009 ജൂൺ 5, വെള്ളിയാഴ്‌ച

അസ്തമയം

ഒരു പകൽ കൂടി വിട പറയുന്നു...
ശാശ്വതമായി ഒന്നുമില്ല എന്നു നമ്മെ ആദ്യം പഠിപ്പിക്കുന്ന ആചാര്യൻ...
ഓരോ പകലിനും ഓരോ രാവിനും അന്ത്യമുണ്ടെന്ന പാഠം..
അതേ പാഠം ജീവിതത്തിലെ എല്ലാത്തിനും ബാധകമാണെന്നറിയുന്നിടത്തു നിന്നും നഷ്ടങ്ങളെ നേരിടാൻ നാം പഠിക്കുന്നു...
ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറന്ന് പൊട്ടിച്ചിരിക്കാൻ എനിക്കൊപ്പം ഉണ്ടായിരുന്ന ഒരു പറ്റം കൂട്ടുകാർ..
ഇന്നവർ ഓരോരുത്തരായി ജീവിതം തെളിക്കുന്ന വഴിയെ നടന്നു തുടങ്ങിയിരിക്കുന്നു...
ഈ മിന്നാമിന്നിക്കൂട്ടം ചിതറിത്തുടങ്ങിയിരിക്കുന്നു...
വെളിച്ചത്തിന്റെ ഒരു പൊട്ടു മാത്രം അവശേഷിക്കാൻ ഇനി എത്ര നാൾ?

2009 ജൂൺ 2, ചൊവ്വാഴ്ച

പൂമ്പാറ്റ

ലൊക്കേഷൻ : ബാങ്ഗ്ലൂരിനടുത്തുള്ള ബന്നാർഘട്ട വന്യജീവി സങ്കേതത്തിലുള്ള ബട്ടർഫ്ലൈ പാർക്ക്.

2009 മേയ് 29, വെള്ളിയാഴ്‌ച

പ്രതീക്ഷ

കട്ട പിടിച്ച ഇരുട്ടിലാഴ്ന്ന എന്റെ ജീവിതത്തിലേക്ക് വന്ന സ്നേഹത്തിന്റെ പ്രകാശരശ്മി...
സപ്തസ്വരങ്ങൾ മറന്ന എന്റെ മനസ്സിലേക്കൊഴുകി വന്ന ഗാനവീചി...
നിറങ്ങളില്ലാത്ത എന്റെ ലോകത്ത് വിരിഞ്ഞ മഴവില്ല്....
കാലിടറി വീണ എന്നെ വീണ്ടും നടക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരി...
നീ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുമ്പോട്ട് നടന്നു...
എവിടെയോ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറേ ദൂരം മുമ്പ് നിന്ന് പോയ നിന്റെ കാല്പാടുകൾ മാത്രം ഞാൻ കണ്ടു...
എന്നെ വീണ്ടും തനിച്ചാക്കി നീ എങ്ങോട്ടേക്കൊ മറഞ്ഞു...
നീ അന്നെന്റെ കാതിൽ മന്ത്രിച്ച ആ മൂന്നക്ഷരം ഇന്നും എന്നെ മുമ്പോട്ട് നടത്തുന്നു.....പ്രതീക്ഷ...

2009 മേയ് 25, തിങ്കളാഴ്‌ച

പാടുന്ന തിരകളുടെ തീരം




ലൊക്കേഷൻ: ചെന്നൈയിൽ നിന്നും 350 കി.മീ. ദൂരെ ഉള്ള തരംഗംബാടി എന്ന സ്ഥലം. 18ആം നൂറ്റാണ്ടിൽ ഒരു ഡാനിഷ് തുറമുഖമായിരുന്നു. ഒരു കോട്ടയും, കല്ലറകളും,കടൽപ്പാലത്തിന്റെ അവശിഷ്ടങ്ങളും പോയ ആ കാലത്തിന്റെ കഥ പറയുന്നു. അവിടുത്തെ തിരകളുടെ സംഗീതം ഇഷ്ടപെട്ട ആരോ അതിനെ പാടുന്ന തിരകളുടെ തീരം എന്നു വിളിച്ചു.....തരംഗംബാടി..

2009 മേയ് 21, വ്യാഴാഴ്‌ച

പൂവായി വിരിയാൻ...

ഒരു മൊട്ടായി ഞാൻ കാത്തിരിക്കുന്നു....
ഒരു പൂവായി വിരിയാൻ....
എന്റെ പരിമളം ഈ ലോകത്തിനു നൽകാൻ...
അതിലൂടെ ഈ ലോകത്തെ ഒരൽ‌പ്പം കൂടി സുന്ദരമാക്കാൻ....
വഴിപോക്കർ എന്നെ കണ്ട് അവരുടെ വിഷമങ്ങൾ നിമിഷനേരമെങ്കിലും മറന്നാൽ...
എന്തിന്റെയൊക്കെയോ പുറകേ ലക്ഷ്യമില്ലാതെ ഓടുന്നവർ ഞൊടിയിട നേരമെങ്കിലും എന്നെ കണ്ടൊന്നു നിന്നാൽ...
നൈമിഷികമായ ഈ ജീവിതം സഫലമെന്നു കരുതി എനിക്കു കണ്ണടയ്ക്കാം....
ഒരു മൊട്ടായി ഞാൻ കാത്തിരിക്കുന്നു...
ഒരു പൂവായി വിരിയാൻ....



വായനാട് സൂചിപ്പാറ വെള്ളചാട്ടത്തിനു സമീപം കണ്ടത്

2009 മേയ് 18, തിങ്കളാഴ്‌ച

കൊച്ചു കൊച്ചു സന്തോഷങ്ങൾ


കോരിച്ചൊരിയുന്ന മഴയത്ത് കൂട്ടുകാരുമൊത്തൊരു യാത്ര...
ജീപ്പിന്റെ സൈഡ് സീറ്റിൽ ഇരുന്നു ശരീരം നനയാതെ മുഖത്ത് കൊണ്ട് മാത്രം ഉള്ള മഴ കൊള്ളൽ...
വഴിയിൽ കണ്ട ഓല മേഞ്ഞ ചായക്കടയിൽ നിർത്തി കട്ടൻ ചായയും പരിപ്പ് വടയും...
മഴയുടെ തണുപ്പും ചായയുടെ ചൂടും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ആ സുഖം....
നിസ്സാരമെന്നു തോന്നുമെങ്കിലും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തരുന്ന ഒരു കൊച്ചു ജീവിത മുഹൂർത്തം.....


വായനാട് യാത്രക്കിടയിൽ എടുത്തത്

2009 മേയ് 15, വെള്ളിയാഴ്‌ച

അമ്പലവിളക്കുകൾ

പൂർണ്ണത്രയീശന്റെ അമ്പലത്തിലെ ഉത്സവം..
മറക്കാനാവാത്ത ഒത്തിരി ഓർമ്മകളുണ്ട് അതിനെ ചുറ്റിപറ്റി....
അമ്പലത്തിനകത്തേക്ക് കയറുമ്പോ ഒരു പ്രത്യേക മണമാണ് ഉത്സവകാലത്ത്
കരിമ്പിന്റെയും നനഞ്ഞ മണ്ണിന്റെയും ആനപിണ്ടത്തിന്റെയും മണങ്ങൾ ചേർന്നുണ്ടാകുന്ന ഒരു പ്രത്യേക മണം..
എം.ബി.ഏക്ക് പഠിക്കാൻ പോയപ്പോളാണ് ആദ്യമായി ഞാൻ ഉത്സവം കൂടാതിരുന്നത്..
പിന്നെ ജോലിയായി...ജോലിത്തിരക്കായി....ഞാനില്ലാതെ ഉത്സവങ്ങൾ പലതും കടന്നു പോയി...
ഇന്ന് ശീതീകരിച്ച മുറിയിൽ ഇരുന്നു ലാപ്ട്ടോപ്പിൽ എന്തെങ്കിലും കുത്തിക്കുറിക്കുമ്പോ മനസ്സ് ഒന്നു വിമ്പുന്നു....
കാലചക്രം പുറകിലേക്ക് കറക്കാൻ...
വീണ്ടും ആ അമ്പലപ്പറമ്പിലെത്തി ബലൂൺ തട്ടിക്കളിക്കാൻ...
രാത്രി കഥകളി കാണാൻ പോയിട്ട് അമ്മയുടെ മടിയിൽ തലവെച്ചുറങ്ങാൻ....
നടക്കില്ലെന്നറിഞ്ഞിട്ടും കാണുന്ന സ്വപ്നങ്ങളുടെ പട്ടികയിലേക്ക് ഇവ കൂടി....


2008ഇൽ ത്യപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിനിടക്ക് എടുത്തത്

2009 മേയ് 14, വ്യാഴാഴ്‌ച

ആ വിളിയും കാത്ത്..



പൊള്ളുന്ന വെയിലത്ത് നടന്നലഞ്ഞു വന്ന നിനക്ക് ഞാൻ തണൽ നൽകി...
അതാണോ ഞാൻ ചെയ്ത തെറ്റ്?
എന്റെ പഴങ്ങൾ നിന്റെ വിശപ്പ് തീർക്കാനായി നീ ഉപയോഗിച്ചില്ല...
പകരം പാകമാവാത്തത് പോലും പറിച്ച് വിറ്റ് നീ നിന്റെ കീശ വീർപ്പിച്ചു
എന്റെ ശാഖകളിൽ ഊഞ്ഞാലാടാനെത്തുന്ന കുഞ്ഞുങ്ങളെ കാത്ത് ഞാനിരുന്നു
ശാഖകൾ അറത്ത് നീ നിന്റെ വീടിന് ജനലും വാതിലുമാക്കി....
ഭൂമി ഉണങ്ങിത്തുടങ്ങിയപ്പോൾ ഒരിറ്റ് വെള്ളത്തിനായുള്ള എന്റെ രോദനം നീ കേട്ടില്ല
തട്ടിപ്പറിച്ച് മാത്രം പരിചയമുള്ള നിനക്ക് കൊടുക്കാൻ എങ്ങനെ തോന്നും?
മനുഷ്യനു വേണ്ടാതായ എന്നെ ദൈവം എങ്കിലും വിളിക്കുമെന്ന് ഞാൻ വിശ്വസിച്ചു..
കാത്തിരിപ്പ് നീളുന്തോറും വിശ്വാസവും ക്ഷയിക്കുന്നു.....

2009 മേയ് 12, ചൊവ്വാഴ്ച

വരൾച്ച




ജലസ്പർശമില്ലാതെ
വരണ്ട് കിടക്കുന്ന ഭൂമി പോലെയാണ് സാന്ത്വനം തേടി അലയുന്ന മനസ്സ്
മഴത്തുള്ളികളെ ഗർഭം പേറി ഉരുണ്ടു കൂടും കാർമേഘങ്ങളെ കാത്തു കിടക്കും മരുഭൂമി പോലെ
ചാരത്തണച്ച് കണ്ണീരൊപ്പാനെത്തുന്ന കരതലങ്ങളെ തേടുന്നു വിമ്പുന്ന ഹ്യദയം
പലപ്പോഴും കാത്തിരിപ്പ് ഒരു ജീവിതകാലം മുഴുവൻ നീളുന്നു......ചിലപ്പോൾ അതു കഴിഞ്ഞും.......

നിമിഷാർദ്ധം



ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ...
കണ്ടു തീരാത്ത സ്വപ്നങ്ങൾ....
ചിറകു തളരാതെ പറക്കുന്ന പ്രതീക്ഷകൾ....
ഇതെല്ലാമടങ്ങുന്ന ജീവനാളത്തെ ഊതിക്കെടുത്താൻ,
വിധിക്കു വേണ്ടത് വെറുമൊരു നിമിഷാർദ്ധം.....



ബാങ്ഗ്ലൂരിൽ നടന്ന ബംഗീ ജമ്പ് അപകടത്തിൽ ജീവൻ വെടിഞ്ഞ ഭാർഗ്ഗവിന്റെ പാവനസ്മരണയ്ക്കു മുന്നിൽ ചിത്രം ഞാൻ സമർപ്പിക്കുന്നു.....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

പഴയ പോസ്റ്റൂകൾ

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP